
തിരുവമ്പാടി: ബാലജനസഖ്യം തിരുവമ്പാടി യൂണിയനും, തിരുവമ്പാടി ജനമൈത്രി പോലീസും ചേർന്ന് നടപ്പാക്കുന്ന സ്നേഹ ചെപ്പ് പഠനോപകരണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികൾക്ക് ആവശ്യമുള്ള കുട, ബാഗ്, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ, മറ്റ് പഠനോപകരണങ്ങൾ എന്നിവയെല്ലാമാണ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ സി.എം.സി, സ്കൂൾ വിദ്യാർഥി പ്രതിനിധി ആൻ ലിയ ബിനീഷ് എന്നിവർ ചേർന്ന് ജനമൈത്രി പോലീസ് എ.എസ്.ഐ എ.ടി സിന്ധു, ബാലജനസഖ്യം മലബാർ മേഖല പ്രസിഡന്റ് ബിലീന ആൻ ബെന്നി എന്നിവർക്ക് കൈമാറിയത്.
മലയോര മേഖലയിലെ വിവിധ സ്കൂളുകളിലെ അർഹരായ കുട്ടികൾക്കും ആദിവാസി കോളനികളിലും അടുത്ത ദിവസം മുതൽ പഠനോപകരണങ്ങൾ വിതരണം ചെയ്യും. കഴിഞ്ഞ 10 വർഷമായി സ്നേഹ ചെപ്പ് പദ്ധതി മലയോരത്ത് നടപ്പാക്കുന്നുണ്ട്.



