LOCAL NEWS

ആയുഷ്മാൻഭവ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുഷ്മാൻ ഭവ പരിപാടിയുടെ ഭാഗമായി നടത്തുന്ന വിവിധ ആരോഗ്യ സേവനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.. വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ.വി. രോഗി സുരക്ഷാ വാരാചരണ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ആയുഷ്മാൻഭവ പരിപാടിയുടെ ഭാഗമായി നടത്തുന്ന വിവിധ ആരോഗ്യസേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ ,റംല ചോലക്കൽ, ലിസി മാളിയേക്കൽ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ സംസാരിച്ചു.എഫ്.എച്ച്.സിക്ക് കീഴിലുള്ള 8 ഹെൽത്ത് വെൽനെസ്സ് സെൻ്ററുകളിൽ നടന്ന ആയുഷ്മാൻ ഭവ പരിപാടി വാർഡു മെമ്പർമാർ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com