LOCAL NEWS

ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടി- മൈസൂർ റോഡിൽ ഒണ്ടയങ്ങാടി 54 ന് സമീപം കർണാടക ആർടിസി ബസ്സും, ടുറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ ഇരു വാഹനങ്ങളുടേയും മുൻഭാഗം തകർന്നു.
നാട്ടുകാരും മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും പോലീസും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com