
കോഴിക്കോട് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെയ് ഒന്നിന് തൊഴിലാളികള്‍ക്കായി മെയ്ദിന സ്‌പോര്‍ട്‌സ് സംഘടിപ്പിക്കും. രാവിലെ 7.30 മുതല്‍ മാനാഞ്ചിറ മൈതാനത്താണ് മത്സരങ്ങള്‍. 100 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയില്‍ പുരുഷ/വനിത മത്സരങ്ങള്‍ ഉണ്ടാകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മെഡലും സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ യൂണിയന്റെയോ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രവുമായി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8078182593, 04952722593.



