KODANECHERYLOCAL NEWS

നാരങ്ങാത്തോട് പതങ്കയത്ത് യുവാവ് കയത്തിൽ മുങ്ങി മരിച്ചു

കോടഞ്ചേരി : നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ ഇറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. കടലുണ്ടി വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി  റെമീസ് സഹിഷാദ് (20) ആണ് മരിച്ചത്.

പത്തംഗ സംഘമാണ് ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com