
കോടഞ്ചേരി: നിർധനരായ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കുന്നതിനായി നെല്ലിപ്പൊയിൽ അങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും സ്കൂളുകളിലും ഐക്കൻസ് ക്ലബ് സ്ഥാപിച്ചിരുന്ന ബോക്സുകളിൽ നിന്ന് സമാഹരിച്ച വസ്തുക്കൾ നെല്ലിപൊയിൽ സെന്റ് ജോൺസ് ഹൈസ്‌കൂളിൽ വച്ചു നടന്ന ചടങ്ങിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് നൽകുന്നതിനായി കൈമാറി. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനു, പി.ടി.എ പ്രസിഡന്റ് വിൽസൺ തറപ്പേൽ എന്നിവർ ചേർന്ന് ക്ലബ് പ്രതിനിധികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.



