LOCAL NEWS

കോഴിക്കോട് ജില്ലാ കലക്ടറുടെ നിർണ്ണായക അറിയിപ്പ്

കോഴിക്കോട്:മുങ്ങിയ MSC Elsa3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112ൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്.

കപ്പലിൽ 643 കൺടെയ്നർകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ ഒന്നും തന്നെ ഇല്ല. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ   Calcium Carbide എന്ന, വെള്ളം ചേർന്നാൽ തീ പിടിക്കാവുന്ന acetylene gas പുറപ്പെടുവിക്കുന്ന, പൊള്ളൽ തരത്തിൽ ഉള്ള രാസ വസ്തുവും ഉണ്ട്.

പൊതുജനങ്ങൾ ശ്രദ്ധിക്കുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, 10.30 am, 26-5-2025

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com