LOCAL NEWS

സഹോദരങ്ങളായ വിദ്യാർത്ഥികളുടെ  ഷോക്കേറ്റ് മരണം കെഎസ്ഇബി അനാസ്ഥ അവസാനിപ്പിച്ച്  കുടുംബത്തിന് നഷ്ടപരിഹാരം നൽകണം

കോടഞ്ചേരി: തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് സഹോദരങ്ങളായ സ്കൂൾ വിദ്യാർത്ഥികൾ  മരിക്കാൻ ഇടയായ സംഭവം കെഎസ്ഇബിയുടെ സുരക്ഷാ മുൻ കരുതലുകൾക്ക് വീഴ്‌ച്ച സംഭവിച്ചതിലും അപകടകരമായ രീതിയിൽ കെഎസ്ഇബിയുടെ ലൈനുകൾ പൊതുജനങ്ങൾക്ക്   ഭീഷണിയായിട്ടും പൊതുജനങ്ങൾ നിരന്തരം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത കെഎസ്ഇബി നടപടിയിൽ സഹോദരങ്ങൾ ആയ വിദ്യാർത്ഥികൾ ദാരുണമായി മരിക്കാൻ ഇടയായ  സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

കുടുംബത്തിന്റെ അത്താണിയായ  കുട്ടികളുടെ വേർപാടിൽ നിരാലംബരായ  കുടുംബത്തിലെ  അംഗത്തിന് ജോലി നൽകണമെന്നും 25,00000 ലക്ഷം  രൂപ വീതം ഓരോ കുട്ടിക്കും നഷ്ടപരിഹാരം നൽകണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

കെഎസ്ഇബിയുടെ അനാസ്ഥയിലും നിസ്സംഗതയിൽ പ്രതിഷേധിച്ച് 27-05- 2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോടഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താനും യോഗം തീരുമാനിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ  അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ കെ.എം പൗലോസ്, സണ്ണി കാപ്പാട്ട് മല, വി ഡി ജോസഫ്, റോയി കുന്നപ്പള്ളി,ജോസ് പൈക, ജോസ് പെരുമ്പള്ളി, ലിസി ചാക്കോ, ചിന്ന അശോകൻ, വിൽസൺ തറപ്പേൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ, വാസുദേവൻ ഞാറ്റുകാലായിൽ,  തമ്പി പറകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.


>

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com