
കോഴിക്കോട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടി വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. കോഴിക്കോട് കക്കയത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് വനംവകുപ്പിലെ താത്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മല്‍ വി.കെ.സുനിലിന് (44) പരിക്കേറ്റത്.
കാട്ടാനകളെ തുരത്താൻ ഗുണ്ട് ഉപയോഗിച്ചപ്പോള്‍ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. കൈപ്പത്തിക്കും, ചെവിക്കും പരിക്കേറ്റ സുനില്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.



