
മാവൂര്‍: മഹ്‌ളറ പബ്ലിക് സ്‌കൂളിന്റെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ മഴ തുടരുമെന്ന പ്രമേയത്തില്‍ വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ച പ്രവേശനോത്സവ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളായ എം ടെക് ബിരുധധാരി സഹദ് ഇബ്‌നു എം ബശീര്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനം അനുഷ്ടിക്കുന്ന ഡോ. ഹസ്‌ന വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡയറക്ടര്‍ എന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥികളെ കൊണ്ട് തന്നെ സ്‌കൂളിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്ല മാസ്റ്റര്‍, അജ്മല്‍ സഖാഫി, മഹ്‌മൂദ് സഖാഫി, പി ടി എ പ്രസിഡന്റ് നവാസ് കുതിരാടം, പി ടി എ അംഗങ്ങളായ സലീം സൈക്ക, ലത്വീഫ് പാലക്കോളില്‍, മോറല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി മുഹമ്മദ് അലി മുസ്ലിയാര്‍ സംസാരിച്ചു.
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ജംഷീര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷിറ നന്ദിയും പറഞ്ഞു.
ഫോട്ടോ: മഹ്‌ളറ പബ്ലിക് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവില്‍ അക്കാദമിക് ഡയറക്ടര്‍ എന്‍ മുഹമ്മദ് അലി അധ്യക്ഷ പ്രസംഗം നടത്തുന്നു



