KODANECHERYLOCAL NEWS

ലഹരിവിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശനം

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിമുക്ത കോടഞ്ചേരി സന്ദേശമുയര്‍ത്തി സ്‌കൂളുകളിലും അങ്ങാടികളിലും ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചു. സുധി സംവിധാനവും ഭരതന്‍ ചെറുവറ്റ നിര്‍മാണവും നിര്‍വഹിച്ച ‘അഖിലിന്റെ സൂത്രവാക്യം’ എന്ന ഡോക്യുമെന്ററിയാണ് സീനിയര്‍ ചേംബര്‍ കോടഞ്ചേരിയുടെ സാങ്കേതിക സഹായത്തോടെ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നൂറാംതോട്, കോടഞ്ചേരി അങ്ങാടികളിലും പ്രദര്‍ശിപ്പിച്ചത്.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നെല്ലിപൊയില്‍ യുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ വര്‍ഗീസ്, പ്രദര്‍ശനത്തിന്റെ കോഓഡിനേറ്റര്‍ ജോയി മോളത്ത്, പ്രധാനാധ്യാപിക ആന്‍സി തോമസ് എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com