LOCAL NEWS

എൻ എസ്സ് എസ്സ് വിദ്യാർത്ഥികൾ പകർച്ച വ്യാധികൾക്കെതിരെ  കരുതൽ യാത്ര നടത്തി

തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിൽ  തിരുവമ്പാടിയിലെ പതിനാലാം വാർഡിൽ  വിദ്യാർത്ഥികൾ കരുതൽ യാത്ര നടത്തി.

കരുതൽ യാത്രയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലിസിഎബ്രഹാം,  രാജു അമ്പലത്തിങ്ങൽ വാർഡ് മെമ്പർമാരായ കെ എ  മുഹമ്മദലി ,കെ ഡി ആൻ്റണി,ലിസി സണ്ണി ,ഷൈനി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എൻഎസ്എസ് കോഡിനേറ്റർ ജിതിൻ ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെൽവകുമാർ ,എംഎൽഎസ്പി അഞ്ജന എന്നിവർ സംസാരിച്ചു.

കരുതൽ യാത്രയുടെ ഭാഗമായി ഡെങ്കിപ്പനി , മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ വിദ്യാർത്ഥികൾ വീടുകളിൽ കയറി ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ശുചിത്വ പരിശോധന നടത്തുകയും ചെയ്തു.
പരിപാടിക്ക് എൻഎസ്എസ് വളണ്ടിയർമാരായ ജോൺ ജോസഫ് ഷാജി, ദിജ്വിക്ത ആശാവർക്കർ പുഷ്പവല്ലി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com