
പുല്ലൂരാംപാറ : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പച്ചപ്പിനേയും തകിടം മറിഞ്ഞു കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയേയും തിരിച്ചു പിടിക്കാനുള്ള ഒരോർമ്മപ്പെടുത്തലായി പുല്ലൂരാംപാറ സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും മനുഷ്യനെ പ്രകൃതിയിലേക്ക് അടുപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ഉദ്ബോധിപ്പിച്ചു കൊണ്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ സ്വാഗതമേകിയ ചടങ്ങിൽ വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട്, എറൈസ് സാമൂഹിക -സാംസ്കാരിക സംഘടനാ വൈസ് പ്രസിഡൻ്റ് റോസമ്മ നീണ്ടുക്കുന്നേൽ, പുലരി ക്ലബ് സെക്രട്ടറി ദീപു ജെയിംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി ദിന പ്രതിജ്ഞ, സ്കിറ്റ്, കവിതാലാപനം, പോസ്റ്റർ നിർമ്മാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള ഉത്പന്ന നിർമ്മാണം, പ്രസംഗ മത്സരം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.
അധ്യാപകരായ Sr സെൽമ, ഷീബ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



