LOCAL NEWSMUKKAM

മണാശ്ശേരി ഹോമിയോ ഡിസ്പെൻസറി നവീകരിച്ചു.

മുക്കം നഗരസഭ ജനകീയാ സൂത്രണ പദധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മണാശ്ശേരി ഹോമിയോ ഡിസ്പെൻസറി നവീകരണത്തിന്റെ ഭാഗമായി പ്രവർത്തി പൂർത്തീകരിച്ച ,മീറ്റിംഗ് ഹാൾ, കുഴൽക്കിണർ, സംരക്ഷണഭിത്തി, ഓൺലൈൻ ഒ പി എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പിടി ബാബു നിർവ്വഹിച്ചു. നഗരസഭ 17 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തികരിച്ചത്. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ കെ റുബീന അദ്ധ്യക്ഷത വഹിച്ചു.ഇ സത്യനാരായണൻ,, കെ മോഹനൻ മാസ്റ്റർ, ഇ പി ശ്രീനിവാസൻ മാസ്റ്റർ, ടി.കെ സാമി, ,ടി വി രവീന്ദ്രൻ, അസൈൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ എം വി രജനി സ്വഗതവും, മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജി നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com