KODANECHERYLOCAL NEWS

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘സാദരം 2k25’ പൂർവ്വാധ്യാപക സംഗമം നടത്തി.

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സിൽവർ ജൂബിലി(2000 – 2025) വർഷത്തോടനുബന്ധിച്ച് ‘സാദരം 2025’ എന്ന പേരിൽ പൂർവ്വാധ്യാപക സംഗമം നടത്തി.വിവിധ കാലയളവുകളിലായി സ്കൂളിൽ സേവനം ചെയ്ത അദ്ധ്യാപക – അനദ്ധ്യാപകരെ ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പൂർവ്വാധ്യാപക സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത യോഗത്തിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.അൽഫോൻസ കോളേജ് മുൻ പ്രിൻസിപ്പലും,സാമൂഹ്യ പ്രവർത്തകനുമായ ഡോ.ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് മെമ്പറും,പി.ടി.എ വൈസ് പ്രസിഡൻ്റുമായ വാസുദേവൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു.അധ്യാപക പ്രതിനിധി മാക്സി സെബാസ്റ്റ്യൻ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.സ്കൂളിലെ അധ്യാപക – അനധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com