LOCAL NEWSTHIRUVAMBADY

അടിയന്തരഘട്ടങ്ങളിൽ സഹായകരമാകാവുന്ന മൊബൈൽ നമ്പറുകളുടെ ബോർഡ് സ്ഥാപിക്കും

പുല്ലുരാംപാറ : മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഉടനടി നടത്താൻ സഹായകരമാകുന്ന മൊബൈൽ നമ്പറുകൾ അടങ്ങിയ ബോർഡ്,  അപകടങ്ങളേറെയും നടക്കുന്ന പുല്ലുരാംപാറ – പുന്നയ്ക്കൽ റൂട്ടിലും മറ്റുമായി സ്ഥാപിക്കുന്നു.


ഈ ബോർഡുകൾ   പുല്ലുരാംപാറ സെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ  യുവയിലെ 2007 ബാച്ചാണ് സ്പോൺസർ ചെയ്തത്.

പള്ളിപ്പടി പ്രിന്റ് ആർട്സിൽ നടന്ന ചടങ്ങിൽ 2007 ബാച്ച് പ്രതിനിധികളായ താരാരാജും അനൂപ് പാറാങ്കലും ചേർന്ന് സാമൂഹിക പ്രവർത്തകനും  വ്യാപാരിയുമായ  ലിജോ കുന്നേലിന് കൈമാറി..
ലിജോയുടെ നേതൃത്വത്തിൽ മലയോരഹൈവേയിൽ വിവിധ ഭാഗത്തായി ഉടൻ ബോർഡുകൾ സ്ഥാപിക്കും..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com