
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉയരെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങൾക്കും ലാപ്ടോപ് വിതരണം ചെയ്യുന്ന പരിപാടിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം നടത്തി. മുക്കത്ത് നടന്ന ഉദ്ഘാടനചടങ്ങ് ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സണൽ കെ പി. ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ A കല്യാണിക്കുട്ടി, ജോഷില, ഓർഫനേജ് സിഇഒ വി അബ്ദുല്ലക്കോയ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു സ്വാഗതവും ഹെഡ്മിസ്ട്രെസ് ഷബീന നന്ദിയും പറഞ്ഞു.



