LOCAL NEWS

ലഹരിയും യുവത്വവും; തിരുവമ്പാടിയിൽ ലഹരിക്കെതിരെ  പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘ലഹരിയും യുവത്വവും’ എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിസി അബ്രഹാം, റംല ചോലക്കൽ, വാർഡ് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, കെ എ മുഹമ്മദലി, ലിസി സണ്ണി, ഷൈനി ബെന്നി, രാധാമണി ദാസൻ
ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എം, അജാസ്
സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, എം എൽ എസ് പി അഞ്ജന എന്നിവർ സംസാരിച്ചു.
  തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ‘ലഹരിയും യുവത്വവും’ എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു, അതിൽ നിന്നും സ്കൂൾ തലത്തിൽ വിജയികളായവർക്ക് വേണ്ടിയാണ് പഞ്ചായത്ത് തലത്തിൽ മത്സരം സംഘടിപ്പിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com