LOCAL NEWS

മീൻ പിടിക്കുന്നതിനിടെ നെറ്റിയിൽ ചൂണ്ടകുടുങ്ങിയ യുവാവിന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന

മുക്കം: മാവൂരിൽ മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ട കൊളുത്ത് കുടുങ്ങിയ മഞ്ചേരി സ്വദേശിയായ മുഹമ്മദ് അൻഷിഫിനെ (18) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർ ചൂണ്ട മുറിച്ച് മാറ്റുന്നതിന് മുക്കം അഗ്നിരക്ഷാസേനയുടെ സഹായം തേടുകയുമായിരുന്നു. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ സേന ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൂണ്ട മിനി ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ച് മാറ്റി. സേനാംഗങ്ങളായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ  എൻ എ സുമിത് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷനീബ്, സി വിനോദ്, കെ പി അജീഷ്  ഹോം ഗാർഡ് പി ഫിജീഷ്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com