LOCAL NEWS

അഗസ്ത്യമുഴിയിലെ റെസ്റ്റോറന്റിൽ നിന്നും പണം മോഷ്ടിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ

മുക്കം: അഗസ്ത്യമുഴിയിൽ റെസ്റ്റോറന്റിൽ നിന്നും 80000 രൂപയുമായി മുങ്ങിയ ജീവനക്കാരനായ അതിഥി തൊഴിലാളിയെ നാട്ടിലേക്ക് പോകും വഴി പിടികൂടി.
മുക്കം അഗസ്ത്യന്മുഴിയിൽ പ്രവർത്തിക്കുന്ന  റെസ്റ്റോറൻറിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശിയായ ശ്രിജൻ ദമായി (20) ആണ്
80000 രൂപയുമായി മുങ്ങിയത്.

പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം മുക്കം പോലീസിൽ പരാതി നൽകുകയും സൈബർ ടീമിന്റെ സഹായത്തോടെ മുക്കം പോലീസ് മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ  ട്രെയിനിൽ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക്  സഞ്ചരിക്കുന്നതായി വിവരം ലഭിക്കുകയും  ചെയ്തു.
മുക്കം ഇൻസ്പെക്ടർ കെ ആനന്ദിനെ നിർദേശപ്രകാരം ആർപിഎഫി ൻ്റെ സഹായത്തോടെ 
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം , ലാലിജ്.എന്നിവർ ജോളാർപെട്ടി എന്ന സ്ഥലത്ത് വെച്ച് ആർപി ഫ്ന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവെടുപ്പിനായി നാളെ കേരളത്തിൽ എത്തിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com