LOCAL NEWS

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

മരഞ്ചാട്ടി: മേരിഗിരി  ഹൈസ്കൂളിലെ  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. സ്‌കൂൾ പ്രഥമാധ്യാപിക സീനാറോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് നരിവേലിൽ  അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരനും സിനിമ നാടക ഗായകനും കരകൗശല വിദഗ്ധനുമായ
എം.ജി. ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മനോജ് തോമസ് (PTA പ്രസിഡന്റ്), എഞ്ചൽ മരിയ ജോളി (വിദ്യാർത്ഥി പ്രതിനിധി), ഷിബിൽ ജോസ് ( അധ്യാപക പ്രതിനിധി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വേനൽ അവധിക്കാലത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി നടത്തിയ വിവിധ  മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ  ശ്രദ്ധേയമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com