KODANECHERYLOCAL NEWS

മികച്ച കർഷകനുള്ള അവാർഡ് കോടഞ്ചേരി സ്വദേശിയായ യുവ കർഷകന്

കോടഞ്ചേരി:പത്തൊമ്പതാം വയസ്സിൽ കൂൺ കൃഷിയുമായി ഇറങ്ങിയ കോടഞ്ചേരി കണ്ണോത്ത് കാഞ്ഞിരക്കൽ ജസലിന് അർഹതക്കുള്ള അംഗീകാരമായി സംസ്ഥാന കാർഷിക അവാർഡ്.മികച്ച കൂൺ കർഷകനുള്ള കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ അവാർഡാണ് 33 കാരനായ ജസൽ സ്വന്തമാക്കിയത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമട ങ്ങുന്നതാണ് അവാർഡ്. 14 വർഷമായി കൂൺകൃഷിയിൽ വിജയഗാ ഥയുമായി മുന്നേറുകയാണ് ഈ യുവ കർഷകൻ.കോടഞ്ചേരി കളപ്പുറം അമലാപുരത്ത് 15 സെന്റ് സ്ഥലത്താണ് ഹൈടെക് കൂൺ ഫാം. ഇരുനില കെട്ടി ടത്തിൽ നാല് ഫാമുകളായാണ് കൃഷി വിത്തിൻ്റെ ലാബ്, പാക്കിങ് യൂണിറ്റ്, ബഡിങ് യൂണിറ്റ് എന്നിവ യെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടു. നിത്യേന 75 കി.ലോ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ലാഭകരമാണ് കൃഷിയെന്നും ജസൽ പറഞ്ഞു. ഏഴ് ജോലിക്കാർ ക്കൊപ്പം ഉമ്മയും ഭാര്യ ഫർ സാനയും വീട്ടുകാരും സഹാ യവുമായുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com