TECHNOLOGY

ഫോൺ മോഷണം പോവുകയോ, എവിടെയെങ്കിലും നഷ്ടപ്പെടുകയോ ചെയ്താൽ പരിഭ്രമിക്കാതെ ഉടനെ ഈ കാര്യങ്ങൾ ചെയ്യുക

ഗൂഗിൾ ‘ Find My Device ‘ ഉപയോഗിക്കുക :

മറ്റൊരു ഫോണിലോ , കമ്പ്യൂട്ടറിലോ നിങ്ങളുടെ ജിമെയിൽ ( Gmail ) ഐഡിയും , പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക .
ഗൂഗിളിൽ ‘ Find My Device ‘ എന്ന് സെർച്ച് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ ലൊക്കേഷൻ കാണാൻ സാധിക്കും .

ഫോൺ ‘ Mark as Lost ‘ ആയി സെറ്റ് ചെയ്യുക :
ഫോൺ സ്വിച്ച് ഓഫ് ആണെങ്കിൽ ലൊക്കേഷൻ കിട്ടില്ല . എങ്കിലും ഇതിലെ ‘ Secure Device ‘ അല്ലെങ്കിൽ
‘ Mark as Lost ‘ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക .
ഇവിടെ നിങ്ങൾക്ക് ഒരു മെസ്സേജും ( ഉദാഹരണത്തിന് : ” This is a lost phone ” ) മറ്റൊരു ഫോൺ നമ്പറും നൽകാം . ഫോൺ ഓൺ ചെയ്യുമ്പോൾ സ്ക്രീനിൽ ഈ നമ്പറും , മെസ്സേജും മാത്രമേ കാണിക്കൂ . വീഡിയോയിൽ കണ്ടതുപോലെ നല്ലവരായ ആരെങ്കിലും ഫോൺ ഓൺ ചെയ്താൽ അവർക്ക് നിങ്ങളെ വിളിക്കാൻ ഇത് സഹായിക്കും .

പോലീസിൽ റിപ്പോർട്ട് ചെയ്യുക :
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി ഒരു കോപ്പി കൈവശം വെക്കുക .

CEIR ( Central Equipment Identity Register ) പോർട്ടൽ വഴി നിങ്ങളുടെ ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ച് ഫോൺ ബ്ലോക്ക് ചെയ്യാം . ഇത് ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനും പിന്നീട് കണ്ടെത്താനും സഹായിക്കും .

സിം കാർഡ് ബ്ലോക്ക് ചെയ്യുക :
നിങ്ങളുടെ ടെലികോം സേവന ദാതാവിനെ വിളിച്ച് സിം കാർഡ് ഉടൻ ബ്ലോക്ക് ചെയ്യുക . ശേഷം അതേ നമ്പറിൽ മറ്റൊരു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക .

ഇതുപോലെ കൃത്യസമയത്ത് നടപടികൾ എടുത്താൽ ഫോൺ തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം ശ്രദ്ധിക്കേണ്ട ചില സാങ്കേതിക കാര്യങ്ങൾ 

‘ Find My Device ‘ കൃത്യമായി പ്രവർത്തിക്കാൻ ഇവ കൂടി അറിഞ്ഞിരിക്കണം :
ജിമെയിൽ ലോഗിൻ : നഷ്ടപ്പെട്ട ഫോണിൽ ഏത് ജിമെയിൽ ( Gmail ) അക്കൗണ്ട് ആണോ ഉണ്ടായിരുന്നത് , അത് തന്നെയായിരിക്കണം ലോഗിൻ ചെയ്യാൻ ഉപയോഗിക്കേണ്ടത് . ഫോണിൽ ലൊക്കേഷൻ സെറ്റിങ്‌സ് മുൻകൂട്ടി ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക .
ടു – സ്റ്റെപ്പ് വെരിഫിക്കേഷൻ ( 2FA ) : നിങ്ങളുടെ അക്കൗണ്ടിൽ 2FA ഉണ്ടെങ്കിൽ , പുതിയൊരു ഫോണിൽ ലോഗിൻ ചെയ്യുമ്പോൾ പഴയ ഫോണിലേക്ക് കോഡ് വരാൻ സാധ്യതയുണ്ട് . ഈ സാഹചര്യം മറികടക്കാൻ താഴെ പറയുന്നവ ചെയ്യാം :
ബാക്കപ്പ് കോഡുകൾ : അക്കൗണ്ട് സെറ്റിങ്‌സിൽ നിന്ന് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത
‘ Backup codes ‘ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം .
ഡ്യൂപ്ലിക്കേറ്റ് സിം : ഉടൻ തന്നെ സിം ബ്ലോക്ക് ചെയ്യുകയും പുതിയ സിം എടുക്കുകയും ചെയ്താൽ , ലോഗിൻ ചെയ്യാനുള്ള OTP ആ സിമ്മിലേക്ക് വരുത്തി അക്കൗണ്ട് തുറക്കാം .
പാസ്‌വേഡ് : നിങ്ങളുടെ ജിമെയിൽ പാസ്‌വേഡ് എപ്പോഴും ഓർത്തുവെക്കുകയോ , സുരക്ഷിതമായ മറ്റൊരിടത്ത് കുറിച്ചു വെക്കുകയോ ചെയ്യുക .
ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഫോൺ കണ്ടെത്താനുള്ള ശ്രമം കൂടുതൽ എളുപ്പമാകും .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com