
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ മുക്കം ഉപജില്ലാ കലാമേള, കായിക മേള, ശാസ്ത്രമേള , പ്രവൃത്തി പരിചയമേള എന്നിവയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന യോഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ്സിജോ മാളോല, എം.പി.ടി.എ പ്രസിഡന്റ് ബീന ബോബി, സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റീന അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.



