
കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. മലപ്പുറം മഞ്ചേരിയിൽനിന്നുള്ള ആറംഗ സംഘത്തിലെ പ്ലസ് വൺ വിദ്യാർഥിയൊയാണ് കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ കോടഞ്ചേരി പോലീസും നാട്ടുകാരും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് ഉടൻതന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ശക്തമായ മഴ കാരണം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.പ്രദേശത്ത് കനത്ത മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത്. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
പതങ്കയം വെള്ളച്ചാട്ടം തത്സമയം



