KODANECHERYLOCAL NEWS
പതങ്കയത്ത് ഒഴുക്കിൽ പെട്ട് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

കോടഞ്ചേരി:നാരങ്ങാത്തോട് പതംങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഗ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥിയൊയാണ് ഇന്ന് ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
കോടഞ്ചേരി പോലീസ്, മുക്കം ഫയർഫോഴ്സ്, ടാസ്ക് ഫോഴ്സ്, സന്നദ്ധ സംഘടനകൾ,TDRF സേനാംഗങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവരടങ്ങുന്ന നാട്ടുകാരുടെയും നേതൃത്വത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഇരുവഞ്ഞിപ്പുഴയിൽ തിരച്ചിൽ പുരോഗമിക്കുന്നു.



