
തിരുവമ്പാടി : സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പോഷകാഹാര വിതരണോദ്ഘാടനം നാളെ (ബുധൻ) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ നിർവഹിക്കും.പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അബ്ദുറഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർ ബീന എ.പി എന്നിവരും സ്ഥലത്ത് ജനപ്രതിനിധികളും അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.



