
തിരുവമ്പാടി :കോഴിക്കോട് റൂറലിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ്റ പരിധിയിലുള്ള പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു.ഹെഡ് പോസ്റ്റ് ഉദ്ഘാടനം ആഗസ്റ്റ് 16 രാവിലെ 10 മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിക്കും.പ്രസ്തുത പരിപാടിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്,വാർഡ് മെമ്പർ സീന ബിജു,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജില്ലാ പോലീസ് ചീഫ് (താമരശ്ശേരി സബ് ഡിവിഷൻ) ബൈജു കെ ഇ,ഡിവൈഎസ്പി സുഷീർ കെ, തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ പ്രജീഷ് കെ,തിരുവമ്പാടി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ രമ്യാ ഇ.കെ എന്നിവരും പ്രദേശത്തെ വിവിധ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുക്കും.അന്നേദിവസം രാവിലെ 11 മണിക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ റിസോർട്ട് ഉടമകളുടെ യോഗം കക്കാടംപൊയിൽ സെൻ്റ്മേരിസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടും.



