LOCAL NEWS

എയർ ഹോൺ പരിശോധനകൾ തുടരുന്നു

റോഡ് സുരക്ഷ ഇടവേളകളില്ലാത്ത ദൗത്യമാണ്

വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക്  അത്യാവശ്യം തന്നെയാണ്.  അതോടൊപ്പം റോഡുപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസീകനിലയേയും ഒക്കെ ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതേ നോക്കേണ്ടതും സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്. ആയതിനാൽ വാഹനങ്ങളിലെ കാഹളം മുഴക്കൽ നിയന്ത്രിക്കപ്പെടേണ്ട ഒന്നാണ് എന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്

വാഹന നിർമ്മാണ മാനദണ്ഡങ്ങൾ (AIS) പ്രകാരം നാല് തരം ഹോണുകൾ മാത്രമേ വാഹനങ്ങളിൽ പാടുള്ളു. Type 1, Type 2, Type 3 & Type 4. ഇവയിൽ പെടാത്ത ഇത്തരം എയർ ഹോണുകൾ, മ്യൂസിക്കൽ ഹോണുകൾ ദയവായി ഉപയോഗിക്കാതിരിക്കുക. ഇവ മാറ്റി ശബ്ദമലിനീകരണമാനദണ്ഡങ്ങൾ പാലിക്കുന്ന ഹോണുകൾ മാത്രം ഉപയോഗിക്കുക

എയർ ഹോൺ അടിക്കുന്നവരുടെയും എയർ ഹോൺ അടി കേൾക്കുന്ന വരുടേയും കർണ്ണപുടങ്ങൾ കേടാവാതിരിക്കട്ടെ…..

എയർ ഹോൺ പരിശോധനകൾ നിരന്തരം തുടരുന്നു……. റോഡ്സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഇടവേളകളില്ല……
#mvdkerala #airhorn #airhornchecking #airpollution #noisepollution #roadsafety #safedriving #kerala

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com