LOCAL NEWS

ഭക്ഷ്യ- പൊതുവിതരണ വകുപ്പിൻ്റെ പ്രത്യേക അറിയിപ്പ്

2025 ലെ ഓണവുമായി ബന്ധപ്പെട്ട് എല്ലാ AAY കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം നടത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 26 മുതലാണ് AAY കാർഡുടമകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം റേഷൻ കടകൾ  വഴി  വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

എന്നാൽ എല്ലാ വിഭാഗം കാർഡുകൾക്കും (AAY,PHH,NPNS,NPS ) സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ ചില സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധവും തെറ്റായ പ്രചാരണവുമാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുക്കുകയോ, വാർത്ത നൽകുകയോ ചെയ്തിട്ടില്ല.

2025 ഓണവുമായി ബന്ധപ്പെട്ട് AAY കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണം ഉണ്ടായിരിക്കുകയുള്ളു എന്ന് അറിയിക്കുന്നു. കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുന്നതായിരിക്കുമെന്ന് കേരള ഭക്ഷ്യ- പൊതുവിതരണ വകുപ്പ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com