
തിരുവമ്പാടി :അത്തിപ്പാറ ഹരിത നേച്ചർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിൻറെ 79ാം സ്വതന്ത്രദിനം ആഘോഷിച്ചു. വിമുക്തഭടൻ സുരേഷ് കാളിയാമ്പുഴ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ റിയൽ രാജ്, സി ബി എസ് സി, എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ അലോണ മരിയ റെജി, യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമേയ വിനായക് എന്നിവർക്ക് വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ചിത്രകല അധ്യാപകൻ കെ ആർ ബാബു വിമുക്തഭടൻ സുരേഷ് കാളിയാമ്പുഴ മെമെന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു ആദരിച്ചു.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ബിജു എൻ.ബി അധ്യക്ഷനായി.സെക്രട്ടറി സുഭാഷ്.കെ നന്ദി പറഞ്ഞു.




