ഒന്നാണ് നാം – രാജ്യത്തിൻ്റെ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി താഴക്കോട് ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൽ സ്വതന്ത്ര്യ ദിനം കൊണ്ടാടി.
സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് കെ. പതാക ഉയർത്തി.
എഴുത്തുകാരനും ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനറുമായ എ.വി സുധാകരൻ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. വാർഡ് കൗൺസിലർ പ്രജിത പ്രദീപ്,
താഴക്കോട് സ്കൂൾ വികസനസമിതി വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത്, സന്തോഷ് പെരളിയിൽ, മോഹനൻ കെ.എം.
മുൻ ഹെഡ്മിസ്ട്രസ്സ് ജയതി സി.കെ , പി.ടി.എ പ്രസിഡണ്ട് പി അബ്ദുറഹിമാൻ, എസ്.എം.സി ചെയർമാൻ അബദുൽ റഷീദ്, നൗഫൽ, അഫ്ര ഖദീജ പി എന്നിവർ ആശംസകൾ നേർന്നു.
ദേശഭക്തി സൂചിപ്പിക്കുന്ന കൈമുദ്ര, സ്കിറ്റ്, ദേശഭക്തിഗാനങ്ങൾ, നൃത്തം, സ്വാതന്ത്ര്യസമര നായകരുടെ വേഷപ്പകർച്ച, സ്വാതന്ത്ര്യദിന പ്രശ്നോത്തരി എന്നിവയുടെ അലയൊലികൾ കുട്ടികളുടെ മനസ്സിൽ സ്വാതന്ത്ര്യസമര സ്മരണകൾ ഉണർത്തുന്നതായി .
കുട്ടികൾക്കായി മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തു. പ്രശ്നോത്തരി സമ്മാനങ്ങൾ മുക്കം “വേദിക” സ്പോൺസർ ചെയ്തു.
സീനിയർ അസിസ്റ്റൻ്റ് മീന ജോസഫ് നന്ദി പറഞ്ഞു.
സലോമി പി പി, അമീന കെ ടി,
മുന ആർ കെ, സുമ റിനൂപ്, ബിജു എ വി, ആയിഷ എന്നിവർ നേതൃത്വം നൽകി.



