LOCAL NEWS

സ്വാതന്ത്ര്യദിനസമ്മാനമായി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി


മരഞ്ചാട്ടി:  മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധജല സൗകര്യം ഒരുക്കുന്നതിനായി  മരഞ്ചാട്ടി വൈ.എം.സി.എ ക്ലബ് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു.
ഇന്ന് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് ജോസ് ഞാവള്ളിൽ വാട്ടർ പ്യൂരിഫയർ സ്കൂൾ ഹെഡ്മിസ്ട്രസ്  സീന റോസിന്കൈമാറി.വിദ്യാർത്ഥികളുടെ ആരോഗ്യത്തിനായി ശുദ്ധജലത്തിന്റെ ആവശ്യകതയെക്കുറിച്ച് ജോസ് ഞാവള്ളിൽ സംസാരിച്ചു.79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂളിനുള്ള സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു.  ക്ലബ് സെക്രട്ടറി ജോൺ പന്തപ്പളളിൽ, ട്രഷറർ റ്റിജോ കോണിക്കൽ, കമ്മറ്റി അംഗം ബാബു ജോസഫ് എന്നിവർ ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് മൻസൂർ
ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മരഞ്ചാട്ടി:രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിനം മേരിഗിരി ഹൈസ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ്  പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോർജ് നരിവേലിൽ ആശംസ അർപ്പിച്ചു. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ക്യാപ്റ്റനും, ഇന്ത്യൻപാരാലിമ്പിക്
വോളിബോൾ പ്ലെയറുമായ എസ്.ആർ. വൈശാഖ് ആയിരുന്നു. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളും മേരിഗിരി ഹൈസ്കൂളിലെ വിദ്യാർത്ഥികളും സംയുക്തമായി ചെയ്ത വിവിധ കലാപരിപാടികൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളെ ശ്രദ്ധേയമാക്കി.
കുട്ടികൾക്ക് മധുര പലഹാരം നൽകി . മാസ്റ്റർ സാവിയോ ജിൽസ്, മാസ്റ്റർ നെവിൻ ഷിജു, ഷാന്റി തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com