LOCAL NEWSNews

ഫെസ്റ്റ് നഗറിൽ ആവേശമായി നടി മഞ്‌ജു വാര്യർ

മുക്കം:മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മുക്കം ഫെസ്റ്റിൽ നാലാം ദിനം ആവേശം വിതറി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എത്തി. ഫെസ്റ്റ് വേദിയിലെത്തിയ പ്രിയതാരത്തെ കരഘോഷങ്ങളോടെയാണ് ജനം വരവേറ്റത്. ഇത്തരം ഫെസ്റ്റുകൾ പ്രചോദനമാണെന്നും എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു. ചിത്രകാരൻ സിഗ്നി ദേവരാജ് വരച്ച മഞ്ജുവിന്റെ ചിത്രം ലിന്റോ ജോസഫ് എംഎൽഎ കൈമാറി.

നാലാം ദിവസത്തെ സാംസ്‌കാരിക സന്ധ്യ കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത ഉദ്ഘാടനംചെയ്തു. മുക്കം നഗരസഭാ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സി ടി രജിത അധ്യക്ഷയായി. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദ്നി, കൗൺസിലർമാരായ എം ടി വേണുഗോപാൽ, ജോഷില, മുക്കം എഇഒ പി ഓംകാരനാഥൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. കെ കെ ദിവാകരൻ സ്വാഗതം പറഞ്ഞു. തുടർന്ന്  ദേവരാജനും സംഘവും അവതരിപ്പിച്ച  കോമഡി കമ്പനി മലബാർ തമാശകൾ അരങ്ങേറി. തിങ്കൾ രാത്രി കലാസന്ധ്യയിൽ  കൊയിലാണ്ടി എയ്ഞ്ചൽ ഡാൻസ് കമ്പനിയും മുക്കം മ്യൂസിക് ബീറ്റ്സും പരിപാടികൾ അവതരിപ്പിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com