
തിരുവമ്പാടി:തിരുവമ്പാടി കംഫർട്ട് സ്റ്റേഷനും പരിസരവും ഇപ്പോൾ മാലിന്യവും ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയാണ്.നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ കാര്യം സാധിക്കണമെങ്കിൽ സമീപത്തുള്ള ഹോട്ടലുകളിൽ ആശ്രയിക്കേണ്ട അവസ്ഥയാണ്.കംഫർട്ട് സ്റ്റേഷന് സമീപത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റും മാലിന്യ കൂമ്പാരമായിരിക്കുന്നു.

വൈകുന്നേരമായാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ഉൾപ്പടങ്ങളിൽ സാമൂഹ്യവിരുദ്ധർ മദ്യപിച്ചു വന്നു കിടന്നുറങ്ങലും മൂത്രമൊഴിക്കുന്നതും പതിവായിരിക്കുകയാണ്.ഇതിനെതിരെ കടുത്ത ആക്ഷേപമാണ് സ്റ്റാൻഡിലെ വ്യാപാരികൾ ഉന്നയിക്കുന്നത്.

പുതുതായി പണിയുന്ന കംഫർട്ട് സ്റ്റേഷൻ എത്രയും പെട്ടെന്ന് തുറക്കണമെന്നും യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്നമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.പുതിയ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ ആണെന്നും ഡിസംബർ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അധികാരികൾ എന്റെ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.



