
കൂടരഞ്ഞിയിലെ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ് 2023 ആഗസ്റ്റ് 9 ന് ബുധനാഴ്ച രാവിലെ 11.00 മണിക്ക് മുക്കം റോഡിലെ വിരിയാനി ഭവനിൽ വച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കരിയർ സെൻറർ ഫോർ ഡിസേബിൾഡ് – അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സജി ജോർജ് , കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റോസലി ജോസ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിഎസ് രവീന്ദ്രൻ , വരിയാനി ഭവൻ സ്ഥാപകൻ മാത്യു വരിയാണി ,ജോസ് പുളിമൂട്ടിൽ.ക്യൂബ്സ് എഡ്യു-കെയർ ഫൗണ്ടേഷൻ ട്രസ്റ്റി അനൂപ് സദൻ , ജിജോ കൂടരഞ്ഞി.പരിവാർ കേരള മെമ്പർ റീന മരംചാട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.



