
മേപ്പാടി:ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത അവസാനിക്കുന്ന മേപ്പാടിയിലെ മീനാക്ഷി ബ്രിഡ്ജ് പ്രദേശത്ത് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.നിലവിൽ തുരങ്ക നിർമ്മാണത്തിനുള്ള റോഡിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.അതോടൊപ്പം സോയിൽ ടെസ്റ്റ് അടക്കമുള്ള കാര്യങ്ങളും നടന്നു വരുന്നതായും.കൊങ്കൺ റെയിൽവേ കോർപ്പറേഷൻ , കരാർ കമ്പിനി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയതായും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചും.



