
കോടഞ്ചേരി :ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി ” റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മീൻമുട്ടി മഹാത്മാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാത്മാ പകൽ വീട്ടിൽ ലോക വയോജന ദിനം ആഘോഷിച്ചു. മഹാത്മാ പകൽ വീട് പ്രസിഡന്റ്. P. I. തോമസ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി. ഗ്രേസി തോമസ് സ്വാഗതം ആശംസിച്ചു. സാബു അവണ്ണൂർ, ബെന്നി കപ്പേൽ, ജോയ് മണൂർ, ജോസ് തോമസ്, ആശ വർക്കർ തങ്കമണി ബാലകൃഷ്ണൻ, ആം ഓഫ് ഹോപ്പ് പെയിൻ & പാലിയേറ്റീവ് കെയർ കൺവീനർ അംബ്രോസ് ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പകൽ വീട് അംഗങ്ങൾ വിവിധങ്ങൾആയ കലാ പരിപാടികൾ അവതരിപ്പിച്ചു. മഹാത്മാ പകൽവീട് സെക്രട്ടറി ജോസ് അബ്രഹാം ചടങ്ങിൽ നന്ദി രേഖപ്പെടുത്തി



