
കൊടുവള്ളി: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടസ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. തകർന്ന കാർ റോഡിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു



