
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി 2022-23,2023-24 വാർഷിക പദ്ധതികളിൽ ഫണ്ട് വകയിരുത്തി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മുകൾ നിലയിൽ പണിത ഉമ്മൻ ചാണ്ടി സ്മാരക പബ്ലിക്ക് ഹെൽത്ത് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ
നാടിന് സമർപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ.എം, മഞ്ജു ഷിബിൻ, ലിസി സണ്ണി, ഡോ. പ്രിയ കെ.വി, ഷൈനി ബെന്നി, ഡോ.സീമ, ഡോ ജയശ്രീ, മുഹമ്മദ് ഫാസിൽ,ചഷ്മ ചന്ദ്രൻ, റോബർട്ട് നെല്ലിക്കാതെരുവിൽ, സുനീർ മുത്താലം തുടങ്ങിയവർ സംസാരിച്ചു.



