
മുക്കം:മുക്കം നഗരസഭയിലെ പൈതൃക വിദ്യാലയമായ താഴക്കോട് ജിഎൽ പി സ്ക്കൂളിന് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച
പുതിയ ഓഫീസ് റൂം ടോയ് ലറ്റ് ,കളിസ്ഥലം ഗെയിറ്റ് എന്നിവ എം.എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സത്യനാരായണൻ മാസ്റ്റർ സ്ഥലം കൗൺസിലറും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ പ്രജിത പ്രദീപ് , കുന്നമംഗലം ബി.പി സി യായ പി.വി മുഹമ്മദ് റാഫി, ഇംപ്ലിമെൻ്റിംഗ് ഓഫീസറും നീലേശ്വരം HSS പ്രിൻസിപ്പലുമായ കെ ഫസീല , താഴക്കോട് വികസന സമിതി വൈസ് ചെയർമാൻ യൂനുസ് മാസ്റ്റർ, മുൻ ഹെഡ്മിസ്ട്രസ് ജയതി സി.കെ മുതലായവർ സംസാരിച്ചു.
സ്കൂൾ വികസന സമിതി ഭാരവാഹിയും പ്രോഗ്രാം കൺവീനറുമായ വിദ്യാഭ്യാസ വിദഗ്ധൻ എ.വി സുധാകരൻ മാസ്റ്റർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വിവിധ സബ് ജില്ലാ തല മത്സരങ്ങളിൽ മികവ് നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും ആദരിച്ചു. കുട്ടികളുടെ വായനമൂലയുടെ ഉദ്ഘാടനവും നടന്നു.
മിനി പാർക്കിൽ നിന്ന് എംഎൽഎ ലിൻ്റോ ജോസഫിനൊപ്പം വാദ്യമേള അകമ്പടിയോടെ ഘോഷയാത്രയായ് വന്നതും
രതീഷ് മുക്കം അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി.



