
.മുക്കം: മുക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങളും സ്‌റ്റേജിന മത്സരങ്ങളായ അഭിനയഗാനം ഇംഗ്ലിഷ്, മലയാളം, (യു.പി. എൽ.പി) സംഘഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, കഥാകഥനം, കടങ്കഥ, ബാന്റ്മേളം, ചെണ്ട മേളം, ഗദ്യപാരായണം, മോണോ ആക്ട്, എന്നീ മത്സരങ്ങളും ഇതോടൊപ്പം നടക്കും.
സംസ്കൃതോത്സവം, അറബിക്ക് സാഹിത്യോ ത്സവം എന്നീ മത്സരങ്ങളിലെ ഏതാനും ഇനങ്ങളും ഇന്ന് നടക്കും. വെള്ളിയാഴ്ച്ച ലിന്റോ ജോസ ഫ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിക്കും.
കലോത്സവം 27 വരെ നീണ്ട് നിൽക്കും. അറബിക്, സംസ്കൃതം കലോത്സവങ്ങളും ഇതോടൊപ്പം നടക്കും. കലോത്സവം രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായി. 12 വേദികളിലായി പതിനൊന്നായിരത്തോളം കലാ പ്രതിഭകൾ വിവിധയിനങ്ങളിൽ മാറ്റുരക്കും.
27 ന് വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്യും. മുക്കം മുസ്‌ലിം ഓർഫനേജ് സി.ഇ.ഒ വി. അബ്ദുള്ളകോയ ഹാജി അധ്യക്ഷനാകും. ഹയർ സെക്കൻഡറി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ മുഖ്യാതിഥിയാകും. താമരശേരി ഡി.ഇ.ഒ സുബൈർ ഉപഹാര സമർപ്പണം നടത്തും.



