LOCAL NEWS

സംസ്ഥാന ഇന്‍ക്ലൂസീവ് കായികോത്സവം ഗെയിംസ് ഇനത്തില്‍ കോഴിക്കോട് ചാമ്പ്യന്‍മാർ

സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തില്‍ ഗെയിംസ് ഇനങ്ങളില്‍ 44 പോയന്റുമായി കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. 36 പോയന്റ് നേടിയ പാലക്കാട് ജില്ല രണ്ടാം സ്ഥാനവും 32 പോയന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. അത്ലറ്റിക്സില്‍ പാലക്കാട് ജില്ല ചാമ്പ്യന്മാരായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാര്‍ച്ച്പാസ്റ്റിലും കോഴിക്കോട് ജില്ലയാണ് ഒന്നാംസ്ഥാനം നേടിയത്.

20 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 90 പോയന്റുമായി പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 80 പോയന്റുകളുമായി കോഴിക്കോട് ജില്ല രണ്ടാംസ്ഥാനവും 78 പോയന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 148 കായിക താരങ്ങളില്‍ 119 ഭിന്നശേഷി കുട്ടികളാണ് ജില്ലയെ പ്രതിനിധീകരിച്ച് ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com