
മണാശേരി: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വിഭാഗമായ ട്രോഫി കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം
എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. മനോഹരമായ ട്രോഫികളുടെ പ്രദർശനവും നടന്നു.
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി, പ്രിൻസിപ്പൽ ഫോറം കൺവീനർ ഷക്കീബ് കീലത്ത്, എച്ച് എം ഫോറം കൺവീനർ സമീർ , പോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ മുഹമ്മദലി, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ മുജീബ് കൊടിയത്തൂർ , ട്രോഫി കമ്മിറ്റി കൺവീനർ കെ മുജീബ് ആശംസകൾ നേർന്നു.
അൻവർ സാദത്ത് , മുഹമ്മദ് , സിയാഹുൽ ഹഖ് , അബ്ദുൽ സത്താർ , ഷാഹുൽഹമീദ്, ഷബീബ എന്നിവർ നേതൃത്വം നൽകി.



