
മുക്കം: ഇരുപതാമത് മുക്കം ഉപജില്ല സ്കൂൾ കലോത്സവം “നിനാദം ” മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻ്ററി സ്കൂളിൽ പുരോഗമിക്കുന്നു. 4 ദിവസങ്ങളിലായി നടക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും. ഉപജില്ലയിലെ 75 ഓളം സ്കൂളുകളിൽ നിന്നായി പതിനൊന്നായിരത്തോളം പ്രതിഭകളാണ് 12 ഓളം വേദികളിലായി മത്സരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി.ടി ബാബു അധ്യക്ഷനായി.എ.ഇ.ഒ ടി. ദീപ്തി, വി മോയി ഹാജി, ബിജുന മോഹൻ, മൻസൂർ അലി, കെ.വാസു, ഷക്കീബ് കീലത്ത്, സജി ജോൺ, കെ.പി ജാബിർ,സലാം ചാലിൽ , ജുമൈലത്ത് വി.പി,മുജീബ് റഹ്‌മാൻ പി.സി,മുഹമ്മദലി ള.കെ,അബ്ദുൽ റഷീദ് അൽ ഖാസിമി, കെ.സുധിന,ബന്നചേന്ദമംഗല്ലൂർ,ഇസ്ഹാഖ് കാരശ്ശേരി,ലിഹ്‌ന സലിം തുടങ്ങിയവർ സംസാരിച്ചു. റിസപ്‌ഷൻ കമ്മിറ്റി കൺവീനർ ഷമീർ.എ നന്ദി പറഞ്ഞു.തിരുവാതിരക്കളി, ഭരതനാട്യം, സംഘനൃത്തം, മോഹിനിയാട്ടം, കോൽക്കളി, കേരള നടനം, പരിചമുട്ട്, ചവിട്ടുനാടകം, മംഗലം കളി, പണിയ നൃത്തം ഇരുള നൃത്തം, മലപുലയ ആട്ടം തുടങ്ങിയ മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്. ജനപ്രിയ ഇനമായ ഒപ്പന ഉൾപ്പെടെയുള്ള മത്സരങ്ങൾ ശനിയാഴ്ച നടക്കും.



