
മുക്കത്തെ ഇ എം എസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ജീവിതശൈലീ രോഗനിർണ്ണയവും രക്തഗ്രൂപ്പ് നിർണ്ണയവും നടത്തി. ജീവിത ശൈലീ രോഗത്തെക്കുറിച്ച് ഡോ. പി ഇ നുവൈസ് ക്ലാസ്സെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് കെ ഷീബ അധ്യക്ഷത വഹിച്ച ക്യാമ്പ് നഗരസഭ കൗൺസിലർ ജോഷില സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി രാജൻ ശ്രാവണം, ടി പ്രഭാകരൻ, സി ഹാരിസ്, അസീസ് മലയമ്മ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ പി ആർ ഒ മാരായ കാർത്തിക വി ആർ, നസീബ ഫാഹിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



