
മുക്കം : മുക്കത്ത് പ്രവർത്തിക്കുന്ന ഫൈറ്റക്രോം ബയോസയൻസ് (Phytochrom Bioscience) ലബോറട്ടറി ജല പരിശോധന ഗുണമേന്മയിൽ ദേശീയ അംഗീകരമായ എൻ എ ബി എൽ (NABL) കരസ്ഥമാക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, സെക്രട്ടറി ജനറൽ ചക്രവർത്തി ടി കണ്ണനിൽ നിന്നും ഫൈറ്റക്രോം ബയോസയൻസ് സി ഇ ഒ ഡോ. സിൽജോ അബ്രഹം, ക്വാളിറ്റി മാനേജർ ജോയൽ ജേക്കബ് എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി. ഗുണനിലവാരത്തിനും, കാര്യക്ഷമതക്കും വേണ്ടിയുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ കൃത്യതയാർന്ന ജല പരിശോധന ഫലം ജനങ്ങളിലേക്ക് എത്തിക്കാൻ എൻ എ ബി എൽ (NABL) അംഗീകാരം വഴി സാധിക്കും എന്ന് ലാബ് അധികൃതർ അറിയിച്ചു.
ജല പരിശോധനക്ക് പുറമെ കർഷകർക്കാവശ്യമായ മണ്ണ് പരിശോധന, മഷ്‌റൂം ടിഷ്യൂ കൾച്ചർ, റബ്ബർ ബോർഡ് അംഗീകൃത ഡി. ആർ. സി. പരിശോധന എന്നിവയും ഈ ലാബിൽ ചെയ്തു വരുന്നു.



