LOCAL NEWS

സ്വാഗത സംഘം രൂപീകരിച്ചു

തിരുവമ്പാടി:നവംബർ 17, 18 തിയ്യതികളിൽ കൂടരഞ്ഞി ഉമ്മൻ ചാണ്ടി നഗറിൽ വെച്ചു നടക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനത്തിൻ്റെ വിജയത്തിനായി കൂടരഞ്ഞി വ്യാപാരഭവനിൽ വെച്ചു ചേർന്ന യോഗത്തിൽ സണ്ണി പെരികിലം തറപ്പേൽ ചെയർമാനും സുധാകരൻ കപ്യേടത്ത് കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 17 ന് വൈകുന്നേരം വിളംബരജാഥയോടെ സമ്മേളനം ആരംഭിക്കും 18 ന് ഡി.സി.സി പ്രസിഡണ്ട് പ്രവീൺകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും കെ.എസ് എസ് പി. എ ജില്ലാ പ്രസിഡണ്ട് പി.എം അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും തുടർന്ന്പ്രതിനിധി സമ്മേളനം സംഘടനാ ചർച്ച കലാ സാംസ്ക്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും ‘2026 വർഷത്തെ നിയോജക മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും . സ്വാഗത സംഘയോഗം മുക്കം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് പാതിരി പറമ്പൻ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് റോയ് തോമസ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സുധാകരൻ കപ്യേടത്ത് , സണ്ണി കിഴുക്കരക്കാട്ട് , മോളി തോമസ് വാതല്ലൂർ ഫ്രാൻസിസ് മുക്കിലിക്കാട്ട് , അബ്ദുള്ള ജോർജ് കുട്ടി , ജോയ് ജോസഫ് ‘ ആൻ്റണി മാസ്റ്റർ ,സുന്ദരൻ എ പ്രണവം , മുഹമ്മദ് ചാലിൽ , കൃഷ്ണൻകുട്ടി കാരാട്ട് , അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ജോർജ് കുരുത്തോല , ഇ.കെ രാമചന്ദ്രൻ , യു.പി അബ്ദുൽ റസാക്ക് , പി.ഹരിദാസൻ , ഇ.പി ചോയിക്കുട്ടി , കെ.പി സാദിഖലി , അനിൽകുമാർപൈക്കാട്ടിൽ , ഡോ:പി.എ മത്തായി പി. വിജയൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com