
മുക്കം – മലയോര മേഖലയുടെ ചരിത്ര സ്മൃതികൾ കോർത്തിണക്കി രൂപ കല്പന ചെയ്ത ചൂട്ടു വെട്ടം രംഗ സഞ്ചാര ത്തിന്റെ മണാശ്ശേരി യിലെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വൈവിധ്യം കൊണ്ട് ശ്രദ്ദേ യമായി. കഴിഞ്ഞ കാലങ്ങളിൽ വെളിച്ചം കിട്ടാൻ ഉപയോഗി ച്ചിരുന്ന ചൂട്ടു കറ്റ തെളിയിച്ചാണ് മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു സ്വാഗതം ഓഫീസ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് മണാശേരി അങ്ങാടിയിൽ പൊതു യോഗവും തെരുവ് നാടകവും അരങ്ങേറി.ഡിസംബർ 21,22, 23 എന്നീ തീയതികളിൽ മണാശ്ശേരി ഗവൺമെന്റ് യുപി സ്കൂളിൽ വെച്ചാണ് ചൂ ട്ടു വെട്ടം രംഗ സഞ്ചാരം അവതരിപ്പിക്കപ്പെടുന്നത്. ചടങ്ങിൽ എൻ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കെ ശബരീഷൻ, എം അശോകൻ, ജെയിംസ് പോൾ, പി ഓം കാരനാഥൻ, ബാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് ഐ ആർ മോഹന ,പി.സജി,യുപി അബ്ദുൽ നാസർ, വിജീഷ് പരവരി,മുക്കം വിജയൻ, ,ടി കെ അനീഷ്,സിഗ്നി ദേവരാജൻ, കെ സി ജയപ്രകാശൻ എന്നിവർ നേതൃത്വം നൽകി. അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മറയും നേരും എന്ന നാടകവും അവതരിപ്പിക്കുകയുണ്ടായി.



