LOCAL NEWS

പോലീസ് അറിയിപ്പ്

കോഴിക്കോട് :2025 ഡിസംബർ മാസം 11 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കാട് സിറ്റിയിലെ പോളിംഗ് ബൂത്തുകളിൽ സ്പെഷൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. EX-SERVICEMEN, EX-PARA MILITARY PERSONNEL, EX-POLICE PERSONNEL AND SENIOR DIVISION NCC CADETS എന്നിവർക്കാണ് മുൻഗണന. എൻ.എസ്‌.എസ്. വളണ്ടിയർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ട്രെയ്‌നിംഗ് കഴിഞ്ഞ 18 വയസ്സ് പൂർത്തിയായവർ, സിവിൽ ഡിഫൻസ് വളണ്ടിയർ മുതലായവർക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ തെളിയിക്കുന്ന Bio-Data യും വയസ്സും വിലാസവും തെളിയിക്കുന്ന രേഖയുടെ പകർപ്പ് സഹിതം അതാത് പോലീസ് സ്റ്റേഷനിൽ 30.11.2025 തിയ്യതിക്കകം ബന്ധപ്പെടേണ്ടതാണന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com